‘എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍’ ; പരിഹസിച്ച് ശശി തരൂർ

Jaihind News Bureau
Tuesday, September 22, 2020

 

കുടിയേറ്റ തൊഴിലാളികളുടെ മരണം, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന കേന്ദ്രത്തിന്‍റെ  മറുപടിയെ പരിഹസിച്ച് ശശി തരൂര്‍ എം.പി. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍ എന്നാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.

‘കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ഒരു വിവരവുമില്ല, കര്‍ഷക ആത്മഹത്യ സംബന്ധിച്ചും ഒരു വിവരവുമില്ല, ധനസ്ഥിത സംബന്ധിച്ച തെറ്റായ വിവരമാണുള്ളത്, കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് സംശയാസ്പദമായ വിവരങ്ങളാണ്, ഡിജിപി വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ തെളിഞ്ഞ് വരുന്നില്ല. ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്നതിന് പുതിയ അര്‍ത്ഥം നല്‍കുന്നു’ – കാർട്ടൂണ്‍ പങ്കുവെച്ച് തരൂർ ട്വിറ്ററില്‍ കുറിച്ചു.