തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരത്തെ തീര മേഖലകൾ ശശി തരൂർ എംപി സന്ദർശിച്ചു. പൊഴിയൂർ തെക്കേ കൊല്ലങ്കോട് പരുത്തിയൂർ മേഖലകളിലാണ് അദ്ദേഹമെത്തിയത്. ഇവിടെ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. മേഖലയിലെ പല റോഡുകളും കടൽ കയറ്റത്തിൽ തകർന്ന നിലയിലാണ്.