ശശി തരൂർ എംപി ഇന്ന് വയനാട്ടിൽ; ദുരിതബാധിതർക്കായി സമാഹരിച്ച അവശ്യസാധനങ്ങൾ കൈമാറും

Jaihind Webdesk
Saturday, August 3, 2024

 

തിരുവനന്തപുരം / വയനാട്: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി തിരുവനന്തപുരത്ത് നിന്ന് സമാഹരിച്ച അവശ്യവസ്തുക്കൾ ശശി തരൂർ എം പി ഇന്ന് കല്‍പ്പറ്റ എം എൽ എ ടി. സിദ്ദിഖിന് കൈമാറും. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന മേപ്പാടിയിലെ ജനങ്ങൾക്ക് തിരുവനന്തപുരത്തിന്‍റെ സ്നേഹ സാന്ത്വനമായാണ് ആവശ്യസാധനങ്ങൾ കല്‍പ്പറ്റ കളക്ഷൻ സെന്‍ററിൽ എത്തിക്കുന്നത്. തുടർന്ന് ശശി തരൂർ എംപി മേപ്പാടിയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. 12.30 ന് മേപ്പാടി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പും മറ്റു സ്ഥലങ്ങളും സന്ദർശിക്കും. ഉച്ചക്ക് 2 മണിക്ക് വിംസ് (WIMS) ആശുപത്രിയിൽ എത്തി ദുരന്തത്തിൽ പരിക്കേറ്റവരെ ആശ്വസിപ്പിക്കും.