ശശി തരൂരിന് പരിക്ക്; തലയിലും കാലിലുമാണ് പരിക്ക്; ഇന്നത്തെ സ്ഥാനാര്‍ത്ഥി പര്യടനം റദ്ദാക്കി

Jaihind Webdesk
Monday, April 15, 2019

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തലയിലും കാലിലുമാണ് പരിക്ക്.

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളും മാറ്റിവച്ചതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു. മറ്റു തെരഞ്ഞെടുപ്പു പരിപാടികളെല്ലാം നേരത്തെ തയാറാക്കിയതുപോലെ തുടരുന്നതാണ്. പ്രചാരണ രംഗത്ത് തരൂര്‍ തുടരുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.