കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം പി. ലോകസഭയുടെ ശൂന്യ വേളയിൽ ഈ അവശ്യം അദ്ദേഹം ഉന്നയിച്ചത്. ടെക്നോ പാർക്ക്, വിക്രം സാരാഭായ് സ്പേസ് സെന്‍റർ എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് ജോലിക്കാരുടെ യാത്ര ക്ലേശങ്ങൾക്ക് ഇത് പരിഹാരമാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിഷയത്തിൽ ഉചിതമായ തീരുമാനം റെയിൽവേ മന്ത്രാലയം കൈക്കൊള്ളണമെന്നും അദ്ദേഹം സഭയിൽ അഭ്യർത്ഥിച്ചു.
https://youtu.be/16uD4IrCAlo