അപകീർത്തി പരാമര്‍ശം; രാജീവ് ചന്ദ്രശേഖറിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ശശി തരൂർ

തിരുവനന്തപുരം:  ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകി. വോട്ടർമാരിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ അപകീർത്തികരവും വ്യാജവുമായ പ്രചരണം നടത്തിയതിനാണ് ശശി തരൂർ പരാതി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.

വ്യജപ്രചരണം കാരണമുണ്ടായ നഷ്ടങ്ങൾക്ക് ശിക്ഷാനിയമത്തിലെ 171-ജി , 499,500,501 വകുപ്പുകളും ക്രിമിനൽ നിയമത്തിലെ 190, 200 തുടങ്ങിയ വകുപ്പുകളും പ്രകാരമാണ് ശശി തരൂർ കേസ് ഫയൽ ചെയ്തത്.

Comments (0)
Add Comment