‘വലിയ മാറ്റം’ ; വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍

Jaihind Webdesk
Saturday, May 22, 2021

പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആശംസ നേര്‍ന്ന് ശശി തരൂര്‍ എം.പി. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്കുള്ള വി.ഡി സതീശന്‍റെ തെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ മാറ്റമെന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു വി ഡി സതീശന്‍റേത്. കഴിവുറ്റ പാര്‍ലമെന്‍റേറിയനായ വി.ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.