തിരുവനന്തപുരത്ത് ബിജെപിയും എൽഡിഎഫും തമ്മില്‍ സൗഹൃദ മത്സരം; വോട്ട് രേഖപ്പെടുത്തി ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ബിജെപിയും എൽഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന്അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് വോട്ടു ചെയ്തത് താൻ മാത്രമാണ്. തനിക്ക് വേറെ എവിടെയും പോയി താമസിക്കാൻ ഉദ്ദേശമില്ലെന്നും അവസാനം വരെയും തന്‍റെ വിലാസം തിരുവനന്തപുരം തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടും നികുതിയും പൗരന്‍റെ കടമയാണെന്നും  ജനാധിപത്യ അവകാശം രേഖപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment