പുസ്തക പ്രസാധകര്‍ക്ക് ഷാര്‍ജയിലേക്ക് സ്വാഗതം ; ലൈസന്‍സ് ഫീസിലും വാടകയിലും ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ പബ്ലിഷിംഗ് സിറ്റി

ഷാര്‍ജ : സ്വതന്ത്ര വ്യാപര മേഖലയിലുള്ള ഷാര്‍ജ പബ്ലിഷിംഗ് സിറ്റി, നിക്ഷേപകര്‍ക്ക് സമഗ്രമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.  മുപ്പത്തിയൊമ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ചാണിത്. ആഗോളതലത്തില്‍ പുസ്തക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള ഷാര്‍ജയുടെ ശ്രമങ്ങളുടെ ഭാഗമായി,  35 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്.

പുസ്തക പ്രസാധകരെയും നിക്ഷേപകരെയും പിന്തുണയ്ക്കാനും പുസ്തക വ്യവസായത്തെ ശക്തിപ്പെടുത്താനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ ആകര്‍ഷമായ ഓഫറുകള്‍. ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ നവംബര്‍ 14 വരെ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പുസ്തക പ്രസാധകരെയും നിക്ഷേപകരെയും പിന്തുണയ്ക്കാനും പുസ്തക വ്യവസായത്തെ ശക്തിപ്പെടുത്താനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഷാര്‍ജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോണ്‍ (SPCFZ), നിലവിലുള്ളതും സാധ്യതയുള്ളതുമായ സ്ഥാപനങ്ങള്‍ക്കായി പുതിയ പാക്കേജുകളും ആകര്‍ഷകമായ സേവനങ്ങളും നല്‍കുകയായിരുന്നു.  ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ നവംബര്‍ 14 വരെ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് , അധികൃതര്‍ പറഞ്ഞു. ബിസിനസ്സ് പാക്കേജുകള്‍, സ്വതന്ത്ര ലൈസന്‍സിനായി ഈടാക്കുന്ന ഫീസ്, വാടക ഫീസ് എന്നിവയിലും ഈ കുറവ് ലഭ്യമാണ്.

Comments (0)
Add Comment