മികച്ച സാമൂഹ്യ വിശകലന റിപ്പോർട്ടർക്കുള്ള പുരസ്കാരം ജയ്ഹിന്ദ് ടിവിയിലെ ഷാരിക് നവാസിന്

Jaihind Webdesk
Tuesday, December 7, 2021

 

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി – പണിക്കേഴ്സ് പ്രോപ്പർട്ടീസ് നാലാമത് ദൃശ്യ-അച്ചടി മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ വിശകലന റിപ്പോർട്ടർക്കുളള പുരസ്‌കാരത്തിന് ജയ്ഹിന്ദ് ടിവി പാലക്കാട് റിപ്പോർട്ടർ ഷാരിക് നവാസ് അർഹനായി.  പാലക്കാട് നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും റോഡുകൾ മരണക്കിണറുകളായി മാറുന്നു എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം. ജൂറി ചെയർമാൻ ബാലു കരിയത്താണ് തിരുവനന്തപുരത്ത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.