തിരുവനന്തപുരം: ശാരദാ മുരളീധരന്‍ സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയാകും. നിലവിൽ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി. വേണു ആഗസ്റ്റ് 31ന് ഒഴിയുന്നതോടെയാകും നിയമനം. ഇന്ന് ചേർന്ന് മന്ത്രി സഭായോഗമാണ് പുതിയ ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചത്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍. സ്ഥാനമൊഴിയാൻ പോകുന്ന ചീഫ് സെക്രട്ടറി വി. വേണുവിന്‍റെ പങ്കാളി കൂടിയാണ് ശാരദാ മുരളീധരൻ. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭർത്താവിന്‍റെ പിൻഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.