സുപ്രീംകോടതിയുടെ 47ാംമത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ ചുമതലയേറ്റു

Jaihind Webdesk
Monday, November 18, 2019

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 47ാംമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി , കേന്ദ്ര മന്ത്രിമാര്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവ‍ര്‍ ചടങ്ങില്‍ പങ്കെടുത്തു.