‘തൃക്കാക്കര ഉമാ തോമസിനൊപ്പം, വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും’; ഷാനിമോള്‍ ഉസ്മാന്‍

Jaihind Webdesk
Sunday, May 8, 2022

 

കൊച്ചി : യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായ തൃക്കാക്കരയിൽ ഉമാ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. തൃക്കാക്കരയുടെ വികസനം മുന്നിൽ കണ്ടും ഇടതു സർക്കാരിന്‍റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും തൃക്കാക്കരയിലെ ജനങ്ങൾ ആവേശത്തോടെ ഉമാ തോമസിന് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.