റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പ്. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍. ‘അവന്‍ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഈ ലോകം എന്താണ് ഇങ്ങനെ. അവന് പണം ആണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞുകഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം. ജീവിക്കാന്‍ എനിക്കു തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിച്ചുകൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്കു നോക്കുമ്പോള്‍ ശൂന്യമാണ്. ഇനിയും ഒരാളെയും സ്‌നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്് ഞാന്‍ മരിക്കുകയാണു നല്ലത്. അതല്ലാതെ വേറെ മാര്‍ഗമില്ല’ ഡോ .ഷഹ്നയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ വരികള്‍ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.