സ്വർണക്കടത്തിൽ സ്വപ്നയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാൽ സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉന്നതരുമുണ്ടാകും : ഷാഫി പറമ്പിൽ

Jaihind News Bureau
Tuesday, July 7, 2020

സ്വർണക്കടത്തിൽ സ്വപ്നയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാൽ സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉന്നതരുമുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സെക്രട്ടേറിയറ്റ് അടച്ചുപൂട്ടിയത് തെളിവ് നശിപ്പിക്കാൻ എന്നും ഷാഫി പറഞ്ഞു. സ്വർണ കടത്ത് കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ്‌ ടി. എച്ച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.