മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും കപട സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളുവെന്ന് ഷാഫി പറമ്പില്‍. സോളാർ കേസില്‍ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണം. ഷാഫി പറമ്പിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന ചിത്രങ്ങളും പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
ജനനായകൻ പാലക്കാടിന്‍റെ മണ്ണിൽ. പിരായിരി പുതുക്കുളങ്ങരയിൽ കുടുംബസംഗമത്തിൽ ഉമ്മൻ ചാണ്ടി സാർ പങ്കെടുത്തു.സോളാർ കേസിൽ ഒരു ചുക്കുമില്ല എന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. ആക്ഷേപിച്ചവരുടെയും കല്ലെറിഞ്ഞവരുടെയും കപട സന്തോഷത്തിന് അൽപ്പായുസേ ഉണ്ടായുള്ളൂ.