തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കത്ത് നല്‍കിയിട്ടില്ല, പാർട്ടിവേദികളിൽ യൂത്ത് കോൺഗ്രസ്‌ അഭിപ്രായങ്ങൾ അറിയിക്കും : ഷാഫി പറമ്പിൽ

Jaihind Webdesk
Tuesday, May 11, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ആർക്കും കത്ത് നല്‍കിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അനുയോജ്യമായിട്ടുള്ള പാർട്ടിവേദികളിൽ അഭിപ്രായം അറിയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. വലിയ പരാജയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പരസ്യമായി വിഴുപ്പലക്കണ്ട എന്ന് കരുതുകയാണ്. എന്നാൽ സമയബന്ധിതമായ, അനിവാര്യ തീരുമാനങ്ങൾ ഉണ്ടായേ തീരൂ. അത് സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്.  ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിക്കണമെന്ന് തരത്തിലുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ സംസ്ഥാനകമ്മിറ്റി എടുത്തത്.

കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്‍റെ യൂത്ത്കെയർ പ്രവർത്തനങ്ങൾ താഴെ തട്ടിൽ ശക്തമാക്കുവാനും, ഇലക്ഷൻ തോൽവിയെ കുറിച്ച് സമഗ്രമായ ഉള്ള കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുവാനും സംസ്ഥാന കമ്മറ്റി തീരുമാനം എടുത്തിരുന്നു. ഇപ്പോൾ വരുന്ന വാർത്തകൾക്കും എഴുതപ്പെട്ടു എന്ന് പറയുന്ന കത്തിനും ഔദ്യോഗിക സ്വഭാവമില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഷാഫി പറമ്പിൽ അറിയിച്ചു.