‘ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം, പറയാനുള്ള ധീരതയും’ ; പൃഥ്വിരാജിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്

Jaihind Webdesk
Friday, May 28, 2021

തിരുവനന്തപുരം:ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്. ക്യാമറയ്ക്ക് മുന്നിൽ നായകനാകാൻ അഭിനയമികവും ജീവിതത്തിൽ നായകനാകാൻ നിലപാടും ധീരതയും വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം’ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം, അത് പറയാനുള്ള ധീരതയും ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ.’ ഷാഫി കുറിച്ചു.

ലക്ഷദ്വീപിൽ കേന്ദ്രം നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ചതിന് സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നും വ്യാപക സൈബർ ആക്രമണമാണ് നടൻ പൃഥ്വിരാജ് നേരിടുന്നത്. സംഘ്പരിവാറിന്റെ വാർത്താ ചാനലും പൃഥ്വിരാജിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീർ
ജിഹാദികൾക്കു വേണ്ടിയാണെന്നായിരുന്നു ചാനലിന്റെ പ്രതികരണം.