തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരഭിമാനം യുവജനങ്ങളെ പ്രതിസന്ധിയിലാക്കുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്റെ യുവജന വിരുദ്ധതക്ക് എതിരെ കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. നിയമനം നല്‍കാമെന്ന് പറഞ്ഞ ഉത്തരവിന്റെ മിനിട്സ് സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ യുവജനസംഘടന ന്യായീകരണ സംഘമായിമാറിയെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.