‘ധ്യാൻചന്ദിനോടോ ഹോക്കിയോടോ ഉള്ള സ്നേഹമല്ല, അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്’

Jaihind Webdesk
Friday, August 6, 2021

തിരുവനന്തപുരം : ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നുവെന്ന് ഷാഫി ഫേസ്സബുക്കില്‍ കുറിച്ചു.

‘ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല, മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്. അല്ലെങ്കിൽ ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ’

പിന്നെ രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു’.-ഷാഫി പറമ്പില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല,
മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്. അല്ലെങ്കിൽ ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ ..
പിന്നെ രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു .