സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ; പിൻവാതിൽ നിയമനത്തിന് സർക്കാർ അവസരമൊരുക്കുന്നു : ഷാഫി പറമ്പിൽ

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പിൻവാതിൽ നിയമനത്തിന് അവസരം ഒരുക്കാനാണ് സർക്കാർ ഈ സാഹചര്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ മാരീചനെപ്പോലെ വന്ന ഭരണവിലാസ യുവജന സംഘടനകൾ ഇപ്പോള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.