വാളയാറില്‍ സംഭവിച്ചതെന്ത്? സി.പി.എമ്മിന്‍റെ വ്യാജ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ | Video

Jaihind News Bureau
Thursday, May 14, 2020

 

സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തി അവഹേളിച്ച സി.പിഎമ്മിന് ചുട്ട മറുപടിയുമായി ഷാഫി പറമ്പിൽ എം.എൽ.എ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി വാളയാർ അതിർത്തിയിൽ കുടുങ്ങിയവരെ സഹായിക്കാനെത്തിയ വി.കെ ശ്രീകണ്ഠന്‍ എം.പിക്കും ഷാഫി പറമ്പിൽ എം.എൽ.എക്കുമെതിരെ സി.പി.എം വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു.

വാളയാറില്‍ പാസിനുവേണ്ടി കാത്തുനിന്ന് ദുരിതത്തിലായവരുടെ പ്രശ്നം പരിഹരിക്കുന്നതിന് മാർഗങ്ങള്‍ തേടിയാണ് പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ അവിടേക്കെത്തിയതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പാസ് ഇല്ലാത്തവരെ കടത്തി വിടണമെന്ന് താൻ ആവശ്യപ്പെടുന്ന എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ പുറത്ത് വിടണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഷാഫി പറമ്പില്‍ എം.എല്‍.എ തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയവരുടെ വായടപ്പിച്ചത്.

 

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് ലൈവ് കാണാം:

 

teevandi enkile ennodu para