സര്‍ക്കാര്‍ അവഗണിച്ചെങ്കിലും മുഖ്യമന്ത്രിക്ക് കിട്ടാത്ത കയ്യടി നല്‍കി ഷാഫി പറമ്പിലിനെ സ്വീകരിച്ച് നാട്ടുകാര്‍

Jaihind Webdesk
Tuesday, July 9, 2019

പാലക്കാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് പ്രവർത്തിച്ച ഷാഫി പറമ്പിൽ എംഎൽഎയെ അവഗണിച്ച് മെഡിക്കൽ കോളേജിന്‍റെ മെയിൻ ബ്ലോക്ക്‌ ഉദ്‌ഘാടന പരിപാടി. കാര്യപരിപാടികളിലും സർക്കാർ ഫ്ലക്സ്കളിലും ഷാഫിയെ അവഗണിച്ചു. എന്നാൽ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിക്ക് ലഭിക്കാത്ത കരഘോഷമാണ് ഷാഫിക്ക് ലഭിച്ചത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന് കാലഘട്ടത്താണ് പട്ടികജാതി വികസന വകുപ്പിനു കീഴിൽ പാലക്കാട് മെഡിക്കൽ കോളേജ് ആരംഭിച്ചത്. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ പരിശ്രമിച്ച സ്ഥലം എംഎൽഎ ഷാഫി പറമ്പിലിനെ മെഡിക്കൽ കോളേജിന്‍റെ മെയിൻ ബ്ലോക്ക്‌ ഉദ്‌ഘാടന പരിപാടിയുടെ കാര്യപരിപാടികളിലും സർക്കാർ ഫ്ലക്സ് ബോർഡുകളിലും അവഗണിച്ചു. സ്ഥലം എംഎൽഎയും മെഡിക്കൽ കോളേജ് പാലക്കാട് എത്തിക്കിന്നതിന് വേണ്ടി പ്രവർത്തിച്ച ഷാഫിയെ അവഗണിച്ചുവെന്നു ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ സർക്കാരിനെതിരെ പോസ്റ്റുകൾ വ്യാപകമാകുകയാണ്.  മുഖ്യമന്ത്രിക്ക് കിട്ടാത്ത കയ്യടിയാണ് ഉദ്‌ഘാടന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഷാഫി പറമ്പിലിന് ലഭിച്ചത്. മന്ത്രിമാരായ എ കെ ബാലൻ, കെ കെ ശൈലജ, എന്നിവർ പങ്കെടുത്തു