സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഒരുക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല : ഷാഫി പറമ്പില്‍

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഒരുക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പോലീസ് നിഷ്ക്രിയമാകുന്നെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

തലസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു . തിരുവനന്തപുരത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കുന്നെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു . സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ, എൻ എസ് നുസൂർ, ജില്ലാ പ്രസിഡന്റ്‌ സുധീർ ഷാ പാലോട് തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment