ധീരജിന്‍റെ വിലാപയാത്രയും സിപിഎമ്മിന്‍റെ മെഗാ തിരുവാതിര കളിയും ഒരേ സമയത്ത് : ഷാഫി പറമ്പില്‍

Jaihind Webdesk
Wednesday, January 12, 2022

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകന്‍റെ വിലാപയാത്രയും സിപിഎമ്മിന്‍റെ മെഗാ തിരുവാതിക്കളിയും ഒരേ സമയത്ത് നടത്തിയത് ചൂണ്ടിക്കാണിച്ച് യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഫാഫി പറമ്പില്‍.

“നിഷ്പക്ഷ” മാധ്യമ പ്രവർത്തകരും, ഇടത് സാംസ്ക്കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച “മെഗാ തിരുവാതിരക്കളി” പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

KPCC പ്രസിഡന്റ് ശ്രീ K സുധാകരന്റെ പ്രതികരണത്തിൽ ആർദ്രതയുടെ അംശം കുറഞ്ഞ് പോയെന്ന് പറഞ്ഞവരും മുൻപ് എന്നോ എടുത്ത ഒരു ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തതിന്റെ പേരിൽ വി ടി ബൽറാമിനെയും ചർച്ചയിൽ പങ്കെടുത്ത് വാദങ്ങൾ പറഞ്ഞതിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെയുമൊക്കെ പൊളിറ്റിക്കൽ കറക്റ്റനസ്സ് പഠിപ്പിച്ച “നിഷ്പക്ഷ” മാധ്യമ പ്രവർത്തകരും, രാഹുലിനോട് ചർച്ചക്കിടയില്‍ കത്തി കൊണ്ട്‌ വന്നിട്ടുണ്ടോ എന്ന് വരെ ചോദിച്ച് വൈകാരിക പരിസരം ഉണ്ടാക്കിയ പഴയ SFI അവതാരാകനോ,ഇടത് സാംസ്ക്കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച “മെഗാ തിരുവാതിരക്കളി” പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshafiparambilmla%2Fposts%2F483759639778482&show_text=true&width=500