രാഷ്ട്രീയ ധാർമ്മികത സിപിഎം സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു : ഷാഫി പറമ്പില്‍, കുറിപ്പ്

Jaihind News Bureau
Thursday, October 29, 2020

 

ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. തന്‍റെ മടിയിലെ കനം ശിവശങ്കറിന്‍റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സിപിഎം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത, സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്.