സ്വപ്നയ്ക്ക് ഇത് ട്രെയിനിംഗ് പീരിയഡ്, പിണറായിയെ രക്ഷിക്കാനുള്ള മൊഴി  പഠിപ്പിക്കുകയാണെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Friday, July 10, 2020

 

കണ്ണൂർ: പിണറായി വിജയന്‍റെ മൂക്കിന് താഴെ ഉണ്ടായിട്ടും പൊലീസ് സ്വപ്നയെ പിടികൂടുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എം എൽ എ.  സ്വപ്നയ്ക്ക് ഇത് ട്രെയിനിംഗ് പീരിയഡാണ്. പിണറായിയെ രക്ഷിക്കാനുള്ള മൊഴി  പഠിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. മാധ്യമപ്രവർത്തകർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു.  ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാർച്ച് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പിണറായിയുടെ മകളും ശിവശങ്കരനും തമ്മിൽ കൂട്ടുകച്ചവടമാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. വീണയ്ക്ക് ശിവശങ്കരൻ ഒരു പാട് വഴിവിട്ട സഹായം ചെയ്തു. അത് കൊണ്ടാണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.