‘ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുത്’ ; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം : കുഴല്‍പ്പണക്കേസില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് കേട്ടിട്ടുണ്ട്. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.

കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്തത് ബിജെപി നേതാക്കളെയാണ്. എന്നിട്ടും കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നാണ് പറയുന്നത്. ബിജെപിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രചാരണസാമഗ്രി പണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ത്യയുടെ ജി.ഡി.പി നഷ്ടത്തിലായി. രാജ്യത്ത് കള്ളനോട്ട് സജീവമായുണ്ട്. കുഴല്‍പ്പണക്കേസില്‍ പണം നഷ്ടപ്പെട്ടിട്ട് പരാതി കൊടുക്കാൻ പോലും തയ്യാറായില്ല.

പൊലീസ് തലകുത്തി അന്വേഷിച്ചാലും ബിജെപിയിലെത്തില്ലെന്നാണ് കെ.സുരേന്ദ്രന്‍  പറഞ്ഞത്. അത് തന്നെയാണ് തങ്ങൾക്കും പറയാനുള്ളത്. തലകുത്തി നിന്നല്ല പൊലീസ് നേരെ നിന്ന് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.