മാസപ്പടി കേസ്; തുടർനടപടികളിലേക്ക് അന്വേഷണസംഘം, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം

തിരുവനന്തപുരം  :  മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയിൽ എസ്എഫ്ഐഒ അന്വേഷണം തുടരുവാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയതോടെ വീണാ വിജയനില്‍ നിന്നും മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് അന്വേഷണസംഘം ഉടൻ നീങ്ങും. എക്‌സാലോജിക് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും എസ്എഫ്ഐഒ അന്വേഷിക്കും. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് പുറമേ വീണയുടെ കമ്പനി മറ്റ് 8 സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച പരാതിയും എസ്എഫ്ഐഒയ്ക്കു ലഭിച്ചിട്ടുണ്ട്. അന്വേഷണം മുറുകിയതോടെ സിപിഎമ്മും സർക്കാരും കടുത്ത പ്രതിരോധത്തിലായി.

അന്വേഷണം നിയമാനുസൃതം എന്നു കർണാടക ഹൈക്കോടതി വ്യക്തമാക്കിയതോടെ എസ്എഫ്ഐഒ തുടർ നീക്കങ്ങൾ ശക്തമാക്കും. വീണ വിജയന് ഈയാഴ്ച തന്നെ വീണ്ടും നോട്ടീസ് നൽകും. മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള തുടർ നീക്കങ്ങളിലേക്കും അന്വേഷണസംഘം നീങ്ങും. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ പല ഇടപാടുകളിലേക്കും അന്വേഷണം നീങ്ങും. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് പുറമേ വീണയുടെ കമ്പനി മറ്റ് 8 സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച പരാതിയും എസ്എഫ്ഐഒയ്ക്കു ലഭിച്ചിട്ടുണ്ട്.

ഈ സ്ഥാപനങ്ങളിൽ നിന്നും ചെയ്യാത്ത സേവനത്തിന് പണം കൈപ്പറ്റിയിരുന്നതായിട്ടാണ് പരാതി. എക്സാലോജിക് വിവിധ സന്നദ്ധസംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക്
രേഖകളിൽ വ്യക്തമാകുന്നുണ്ടെന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നും എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിന് പച്ചക്കൊടി ലഭിച്ചതോടെ വീണയ്ക്ക് കുരുക്ക് കൂടുതൽ മുറുകും. അന്വേഷണം മുറുകിയതോടെ വീണയ്ക്കൊപ്പം സിപിഎമ്മും സർക്കാരും കടുത്ത പ്രതിരോധത്തിലായി.  ഇതോടെ
കേസ് നടത്തിപ്പിന്‍റെ സാങ്കേതികതകളില്‍ ഓരോന്നിനോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുകയാണ്. കേസ് നടത്തിപ്പും അന്വേഷണവും എക്‌സാലോജികിന്‍റെയും വിണ വിജയന്‍റെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോള്‍ പാർട്ടി നേതൃത്വം . കർണാടക ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെയോ സുപ്രീംകോടതിയെയോ സമീപിക്കുന്നതിനുള്ളവഴികൾ തേടുകയാണ് വീണ വിജയൻ .

Comments (0)
Add Comment