മാസപ്പടി കേസ്; കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി, സിഎംആർഎൽ കമ്പനിയിൽ എസ്എഫ്ഐഒ പരിശോധന നടത്തുന്നു

എറണാകുളം: മാസപ്പടി  കേസില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിലാണ് അന്വേഷണം. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് കമ്പനിയില്‍ പരിശോധന നടത്തുന്നത്. സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന.

 

Comments (0)
Add Comment