തൃശൂർ എ.ഐ.എം ലോ കോളേജില്‍ എസ്.എഫ്.ഐ അക്രമം ; കെ.എസ്.യു പ്രവര്‍ത്തകരെ മർദിച്ചു

Jaihind Webdesk
Tuesday, October 29, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മോഡല്‍ എസ്.എഫ്.ഐ അക്രമം തൃശൂരിലും. മാള എ.ഐ.എം കോളേജ് ഓഫ് ലോയിലാണ് എസ്.എഫ്.ഐയുടെ അക്രമമുണ്ടായത്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ആന്‍ലിയ രാജേഷിനെ പത്തോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍  ചേർന്ന് ആക്രമിക്കുകയായിരുന്നു.

എസ്.എഫ്.ഐ ആക്രമണത്തെ ചെറുത്ത കെ.എസ്.യു യൂണിറ്റ് ഭാരവാഹികള്‍ക്കും മർദനമേറ്റു. അക്ഷയ്, അലവി, സൗരവ് തുടങ്ങിയ പ്രവർത്തകർക്കാണ് മർദനമേറ്റത്. കെ.എസ്.യുവിനായി പ്രവർത്തിക്കുന്നതിന്‍റെ പേരില്‍ നേരത്തെ ഇവർക്കെതിരെ  എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. കോളേജ് അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ തികച്ചും നിരുത്തരവാദപരമായ പ്രതികരണമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അടിച്ചമർത്തുന്ന എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ പിന്‍ബലമാണ് അക്രമത്തിന് വഴിവെക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ജനാധിപത്യ രീതികളെ വെല്ലുവിളിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ ക്യാമ്പസുകളില്‍ തുടരുന്നത്.

teevandi enkile ennodu para