തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമം; കെഎസ്‌യു പ്രവർത്തകനുനേരെ മര്‍ദ്ദനം

 

കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐയുടെ അക്രമത്തില്‍ കെഎസ്‌യു പ്രവർത്തകനുനേരെ മര്‍ദ്ദനം. ഒന്നാം വർഷ ഡി- സിവിൽ വിദ്യാർത്ഥിയായ ദേവകുമാർ പി.യെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനന്ദ് ശശീന്ദ്രന്‍റെ നേതൃത്വത്തിലാണ് ആക്രമിച്ചത്.

പോളി ടെക്‌നിക്കിൽ നിന്നും അതേസമയം പുറത്ത് നിന്നും സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് ഇരുമ്പ് വടികൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ദേവകുമാർ പി.യെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥികളെ പഠിക്കാൻ പോലും അനുവദിക്കാതെ നിരന്തരമായി അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐ സമീപനത്തിൽ പ്രതിഷേധിച്ച്  കെഎസ്‌യു കണ്ണൂർ ഐടിഐയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന്   കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ അറിയിച്ചു.

Comments (0)
Add Comment