തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജിൽ വീണ്ടും എസ്.എഫ്.ഐ അതിക്രമം | VIDEO

Jaihind Webdesk
Saturday, September 21, 2019

തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജിൽ വീണ്ടും എസ്.എഫ്.ഐയുടെ അതിക്രമം. എസ്.എഫ്.ഐ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും  എസ്.എഫ്.ഐ നേതാക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ ലോ കോളേജിൽ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ എസ്.എഫ്.ഐയെ പിന്തുണച്ചില്ലെന്ന് ആരോപിച്ചാണ് ഇമാo എന്ന  ലോ കോളേജ് വിദ്യാർത്ഥിയെ  എസ്.എഫ്.ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്  വിദ്യാർത്ഥികളെ പരിചയപ്പെടുന്നതും ആയി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജിൽ കെ.എസ്‌.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായത്. സംഘർഷത്തിന് ശേഷം കോളേജിലെ സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് മാറുന്നതിനിടയിൽ ആണ് എസ്.എഫ്.ഐ വീണ്ടും അ ക്രമം നടത്തിയത്. ഇമാം എന്ന നാലാം വർഷ ലോ കോളേജ് വിദ്യാർത്ഥിയെ കഴിഞ്ഞദിവസം കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് എസ്.എഫ്.ഐ നേതാക്കൾ ക്രൂരമായി കയ്യേറ്റം ചെയ്തു. കെ.എസ്‌.യുവുമായി നടന്ന സംഘർഷത്തിൽ എസ്.എഫ്.ഐയെ പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ്  ഇമാമിനെ  ഗോകുൽ, അജയ് കോശി, അനന്തകൃഷ്ണൻ എന്നിവരടങ്ങുന്ന അഞ്ചംഗസംഘം മർദിച്ചത്. സംഘർഷത്തിന് ശേഷം നിരന്തരം എസ്.എഫ്.ഐയുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ഇമാം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

താൻ എസ്.എഫ്.ഐകാരനാണ്. പക്ഷേ കോളേജിൽ എസ്.എഫ്.ഐ സ്വീകരിക്കുന്ന നയങ്ങൾ കാരണം എസ്.എഫ്.ഐയിൽ  നിന്ന് വിട്ടുനിൽക്കുന്നത് ആണെന്നും ഇമാം പറയുന്നു. എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതിൽ കേസുമായി മുന്നോട്ടുപോയാൽ ഇമാമിന്‍റെ ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇമാം പറഞ്ഞു.

teevandi enkile ennodu para