മഹാരാജാസില്‍ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം ; പരിക്ക്

Jaihind News Bureau
Thursday, January 7, 2021

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം. യൂണിറ്റ് പ്രസിഡന്‍റ് കൃഷ്ണ ലാൽ, ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കടവന്ത്ര ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു പ്രവർത്തകർ മാഗസിൻ വിതരണം ചെയ്തതിനെ തുടർന്ന് എസ് എഫ്.ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നു.  കൃഷ്ണ ലാലിന് ചെവിയിൽ ഗുരുതര പരിക്കേറ്റു.