ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Monday, January 10, 2022

സംസ്ഥാനത്തെ ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടായിസം. എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ആക്രമണത്തിൽ എട്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായിട്ടാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ നേരിട്ടത്. കെ.എസ്.യു പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലും എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കെഎസ്‌യുവിന്‍റെ മുഴുവൻ ബോർഡുകളും കൊടികളും എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു.