ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി, കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ; പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത നിധിൻ പുല്ലൻ പിടിയില്‍

തൃശൂർ: ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറകാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചാലക്കുടി എസ് ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് ഹസൻ മുബാറക് പറഞ്ഞു. എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസൻ മുബാറക്. പോലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകര്‍ ചാലക്കുടിയിൽ പ്രകടനം നടത്തിയിരുന്നു. അതേസമയം പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ തൃശ്ശൂരിൽ പിടിയിലായി.

Comments (0)
Add Comment