മഹാത്മാഗാന്ധിയെ അപമാനിച്ച എസ്എഫ്ഐ നേതാവിൻ്റെ നടപടി പ്രതിഷേധാർഹം; കർശന നടപടി വേണമെന്ന് കെഎസ്‌യു

 

തിരുവനന്തപുരം: രാഷ്ട്രപിതാവിനെ അപമാനിച്ച എസ്എഫ്ഐ ആലുവാ ഏരിയാ കമ്മിറ്റി അംഗം അദീൻ നാസറിൻ്റെ നടപടി പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. അദീനെതിരെ സംഘടനാപരമായും നിയമപരമായും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയെ അപമാനിക്കാനുള്ള സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ എസ്എഫ്ഐ ഏറ്റെടുത്തോ എന്ന് സംസ്ഥാന നേതൃത്വംവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുക്കുകയും, ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്നുമുള്ള പരിഹാസവും ഗൗരവതരമാണ്. ഇത്തരം ചെയ്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വിദ്യാർത്ഥി മനസ്സുകളിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട എസ്എഫ്ഐ, സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദമുയർത്താൻ ആർജ്ജവം കാണിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Comments (0)
Add Comment