തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ അതിക്രമം; 2 കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

 

തിരുവനന്തപുരം: ലോ കോളേജിൽ വിദ്യാര്‍ത്ഥി സംഘർഷം. കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ 2 കെഎസ്‌യു പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഉച്ചയ്ക്കു ശേഷമാണ്  കെഎസ്‍യു-എസ്എഫ്ഐ പ്രവര്‍ത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികളില്‍ ചിലരെ നിലത്തിട്ട് അടിക്കുന്നതുൾപ്പെടെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Comments (0)
Add Comment