കണ്ണൂരില്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ അക്രമം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്

 

കണ്ണൂർ: മാടായിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്ക്. കെഎസ്‌യു മാടായി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് നിവേദ് വി.വി ,യൂത്ത് കോൺഗ്രസ് മാടായി മണ്ഡലം പ്രസിഡന്‍റ് ശ്രീരാഗ് ബാബു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ചായക്കടയിൽ ഇരിക്കുകയായിരുന്ന ഇരുവരെയും കടയിലെത്തിയ അക്രമികൾ മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Comments (0)
Add Comment