തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനർ നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസലർ വി.സി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി പറഞ്ഞു. സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ,ബോർഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചു.