തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ അക്രമം; തടയാനെത്തിയെ പോലീസുകാര്‍ക്കും എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം

തിരുവനന്തപുരം ലോ കോളേജിലെ സംഘർഷാവസ്ഥയ്ക്ക് തുടക്കം കുറിച്ചത് എസ് എഫ് ഐ നേതാക്കളുടെ സദാചാര ഗുണ്ടായിസമെന്ന് വിദ്യാർത്ഥികൾ. ഒന്നാം വർഷ വിദ്യാത്ഥികളെ പരിചയപ്പെടലുമായി ബന്ധപ്പെട്ടാണ് എസ് എഫ് ഐ നേതാക്കളുൾപ്പെടെയുള്ളവർ കെ എസ് യു പ്രവർത്തകരെ അക്രമിച്ചത്. എന്നാൽ സംഭവങ്ങൾക്കു പിന്നിൽ കെ എസ് യു പ്രവർത്തകരാണെന്ന് വരുത്തിത്തീർക്കാനാണ് എസ് എഫ് ഐ യുടെ ശ്രമം.

കഴിഞ്ഞ ദിവസം എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ സദാചാര ചോദ്യം ചെയ്യലിലിനെ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരും എതിർത്തിരുന്നു. കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ നേതാക്കൾ മർദിക്കുകയും ചെയ്തു. കോളേജില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ത്ഥികളെ പരിചയപ്പെടുകയായിരുന്ന കെ എസ് യു പ്രവർത്തകരെ എസ്.എഫ്.ഐ നേതാക്കള്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഈ സംഭങ്ങളാണ് രണ്ടാം ദിവസവും കോളേജിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വന്ന ഗുണ്ടാ സംഘം കോളേജ് ക്യാമ്പസിന് അകത്ത് കയറി കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തടയാന്‍ വന്ന പോലീസിനെ എസ്.എഫ്.ഐ നേതാക്കള്‍ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോളേ’ജിലെ കെഎസ് യുവിനെ അടിച്ചമർത്തി എസ് എഫ് ഐ ഏകാധ്യപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് അക്രമങ്ങൾക്ക് പിന്നിലെന്നും കെ എസ് യു പ്രവർത്തകർ ആരോപിക്കുന്നു .

https://www.youtube.com/watch?v=jQ1f98UsCeQ

KSUsfi
Comments (0)
Add Comment