ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ കരിങ്കൊടി; അക്രമം അഴിച്ചുവിടുന്നുവെന്ന് ഗവർണർ

 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവർണറെ ജനറൽ ആശുപത്രിക്ക് സമീപം എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാനത്തിന്‍റെ ഭരണത്തലവനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും തന്‍റെ കാർ ആക്രമിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെന്നും വിമാനത്താവളത്തിൽ ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി പ്രതിഷേധക്കാർ എത്തിയാൽ ഇനിയും താൻ കാറിനു പുറത്തിറങ്ങുമെന്നും തനിക്കെതിരെ സമരം സംഘടിപ്പിച്ച എസ്എഫ്ഐ നേതാവിനെതിരെ 48 കേസുകളാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments (0)
Add Comment