ലൈംഗിക പീഡന കേസ്: മുകേഷ് രാജി വെക്കണം, മഹിളാ കോണ്‍ഗ്രസില്‍ മാർച്ചില്‍ പ്രതിഷേധമിരമ്പി

 

തിരുവനന്തപുരം/കൊല്ലം: ലൈംഗിക ആരോപണ കേസില്‍  മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് മഹിളാ കോൺഗ്രസ്. മുകേഷിന്‍റെ കൊല്ലത്തെ എംഎൽഎ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുകേഷ് രാജിവെക്കും വരെ പ്രതിഷേധ സമരം തുടരുമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി വ്യക്തമാക്കി.

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മഹിളാ കോൺഗ്രസ് മാർച്ചിലും കൊല്ലത്തെ എംഎല്‍എ ഓഫീസ് മാർച്ചിലും പ്രതിഷേധമിരമ്പി.  പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് വലയം ഭേദിച്ച് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ പലതവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മുകേഷ് രാജി വെക്കും വരെ ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് പ്രതിപക്ഷ സംഘടനകളുടെ  തീരുമാനം.

Comments (0)
Add Comment