ബ്രിജ് ഭൂഷണിനതിരായ ലൈംഗിക പരാതി; ഇന്ത്യയ്ക്കായി നേടിയ മെഡലുകള്‍ ഗുസ്തി താരങ്ങള്‍ ഗംഗയില്‍ ഒഴുക്കും

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനൊരിങ്ങി ഗുസ്തി താരങ്ങള്‍.  തങ്ങള്‍ വിയര്‍പ്പോഴുക്കി നേടിയ മെഡലുകള്‍ക്ക് ഒരു വിലയും ഇല്ലാതായിരിക്കുകയാണെന്ന് താരങ്ങള്‍ പറഞ്ഞു. വൈകിട്ട് 6 മണിക്ക് മെഡലുകള്‍ ഗംഗയിലൊഴുക്കിയതിന് ശേഷം ഡല്‍ഹി ഇന്ത്യാഗേറ്റില്‍ നിരാഹാരമിരിക്കുമെന്നും ഗുസ്തിതാരങ്ങള്‍ പറഞ്ഞു. ഹരിദ്വാറില്‍ വച്ച്  അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച മെഡലുകളെല്ലാം ഗംഗയിലൊഴുക്കി പ്രതിഷേധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് താരങ്ങള്‍. രാജ്യത്തിന്‍റെ  പെണ്‍മക്കള്‍ എന്ന് മോദി താരങ്ങളെ വിശേഷിപ്പിച്ചത് ആത്മാര്‍ത്ഥ ലവലേശം പോലും ഇല്ലാതെയാണെന്നുള്ളത് വ്യക്തം. സമരമുഖങ്ങളില്‍ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ക്ക് മേല്‍ പോലീസ് അതിക്രമം അഴിച്ച് വിടുമ്പോഴും പ്രധാന മന്ത്രി അടക്കമുള്ളവര്‍ മൗനത്തിലാണ്. തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കി താരങ്ങള്‍ ഇപ്പോള്‍ കടുത്ത് പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ്.

സമരത്തിന്‍റെ  മുന്‍നിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തര്‍ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡല്‍ഹി പൊലീസ് അതി ക്രൂരമായാണ് പൊളിച്ചുനീക്കിയത് . ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിിലേക്ക്് താരങ്ങള്‍ എത്തിയത്. ഞങ്ങളുടെ കണ്ണു നീര്‍ കാണാന്‍ രാഷ്ട്രപതി പോലും തയാറാകുന്നില്ല അതുകൊണ്ട് മെഡല്‍ രാഷ്ട്രപതിയെ തിരിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഇന്ത്യയുടെ അഭിമാന താരം  സാക്ഷി മാലികും വ്യക്തമാക്കി.
പുതിയ പാര്‍ലമെന്‍റ്  ഉദ്ഘാടനം മോദി അതി പ്രാധാന്യത്തോടെ പരിഗണിച്ചപ്പോള്‍ പാര്‍ലമെന്‍റിന് പുറത്തു നടക്കുന്ന് താരങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പ്രതിഷേധത്തിന്‍റെ  ഏറ്റവും ഗൗരവകരമായ തീരുമാനത്തിലേക്കാണ് ഇപ്പോള്‍  താരങ്ങള്‍ എത്തിയിരുക്കുന്നത്.

Comments (0)
Add Comment