ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി കന്യാസ്ത്രീ രംഗത്ത്

Jaihind News Bureau
Friday, February 21, 2020

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി കന്യാസ്ത്രീ രംഗത്ത് . നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ഫ്രാങ്കോയ്ക്കെതിരെ കേസുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീ പൊലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വച്ച്‌ ബിഷപ്പ് തന്നെ മഠത്തിൽ വെച്ച് കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്‍റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജയിലിൽ കിടന്ന ബിഷപ്പിനെതിരെ വീണ്ടും മറ്റൊരു കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് തിരിച്ചടിയായിരിക്കുകയാണ്.