ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ നിരവധി മരണം

ഇന്ത്യോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണസംഖ്യ ഉയരുന്നു. ഇന്ത്യോനേഷ്യൻ ദുരന്ത നിവാരണ സേന നൽകുന്ന വിവരമനുസരിച്ച് 384 പേർ മരിച്ചതായാണ് റിപ്പോർട്ട്.

ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടർന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവിൽ ആഞ്ഞടിച്ച സൂനാമിയിലും നിരവധി പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ് . മൂന്ന് ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. ആദ്യ ഭൂചലനം ഉണ്ടായപ്പോൾ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അത് പിൻവലിക്കുകയായിരുന്നു.

മൂന്ന് ലക്ഷം ജനസംഖ്യയുള്ള ദൊഗ്ഗാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനം ഉണ്ടായപ്പോൾ തന്നെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അത് പിൻവലിക്കുകയായിരുന്നു. എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുമ്പുതന്നെ സുനാമി ആഞ്ഞടിച്ചു.

നാശനഷ്ടവും മരണവിവരവും സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. നിരവധി മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നും ആശങ്കയുണ്ട്. ഏതായാലും കൃത്യമായ കണക്കുകള്‍ ലഭ്യമാകുന്നതേയുള്ളൂ.

ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടർ ചലനം റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയിരുന്നു. മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിൽ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ ഭൂചനത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

earthquaketsunami
Comments (0)
Add Comment