‘സുരേഷ് ഗോപിക്ക് സേവാഭാരതി ആംബുലൻസിൻ പൂരപ്പറമ്പിലെത്താൻ അവസരമുണ്ടാക്കി’; പൂരം കലക്കലിൽ എഡിജിപിയെ വിടാതെ സിപിഐ

 

തിരുവനന്തപുരം: പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെ വീണ്ടും പ്രതിസ്ഥാനത്ത് നിർത്തി സിപിഐ. റവന്യൂ മന്ത്രിക്ക് പൂര സ്ഥലത്ത് എത്താൻ കഴിയാത്ത വിധം വഴി മുടക്കിയെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണനാണ് ലേഖനം എഴുതിരിക്കുന്നത്.

‘സുരേഷ് ഗോപിക്ക് സേവാ ഭാരതി ആംബുലൻസിൻ പൂര പറമ്പിലെത്താൻ അവസരമുണ്ടാക്കി. ഗൂഡാലോചനയുടെ തിരശീല നീക്കാവുന്ന അന്വേഷണം അനിവാര്യമെന്നും’ ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.

‘ദുരൂഹതകൾ വർധിക്കുന്നത് പൂരം കലക്കൽ ദിനത്തിലും അതിനുമുമ്പും അന്വേഷണം നടത്തിയ ക്രമസമാധാനചുമതലയുള്ള എഡിജിപി തൃശൂരിൽ തന്നെ ഉണ്ടായിരുന്നുവെന്നതാണ്. അദ്ദേഹം തന്നെ അന്വേഷണം നടത്തി കുറ്റഭാരം മുഴുവൻ കമ്മീഷണറുടെ ശിരസിൽ കെട്ടിവെക്കുന്നതിലെ ഫലിതം ചെറുതല്ല. പൂരപ്രേമികളെ പോലീസ് തടഞ്ഞുവെക്കുകയും ലാത്തിച്ചാർജ് നടത്തുകയും ബാരിക്കേടുകൾ തീർത്ത് നഗരവഴികൾ അടച്ചിടുകയും വെടിക്കെട്ട് പാടില്ലെന്ന് നിർദേശിക്കുകയും ചെയ്യുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ പണിയെന്തായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെയാണ് ഗൂഢാലോചനയുടെ അന്തർധാരകൾ വെളിച്ചത്തുവരണമെന്ന ആവശ്യം പ്രസക്തമാകുന്നത്.

അതേസമയം, തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് സേവാഭാരതിയുടെ ആംബുലൻസിൽ പൂരപ്പറമ്പിലെത്താൻ അവസരമൊരുക്കുകയും ചെയ്തു. പൂരം തുടങ്ങുമ്പോൾ ആംബുലൻസ് തയ്യാറാക്കി സുരേഷ് ഗോപിയെ സംഭവസ്ഥലത്തെത്തിച്ചത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നതിന്‍റെ സൂചനയാണെന്നും ലേഖനത്തിൽ പറയുന്നു.

Comments (0)
Add Comment