ഒളിച്ചുവെക്കരുത്, എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; കെഎസ്ഐഡിസിക്ക് തിരിച്ചടി

 

കൊച്ചി: സിഎംആര്‍എല്‍–എക്സാ​ലോജിക് ഇടപാടില്‍ കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒയുടെ (SFIO) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഒന്നും ഒളിച്ചുവെക്കരുതെന്നും പങ്കില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കാനാവില്ലെന്നും കെഎസ്ഐഡിസിയോട് (KSIDC) ഹൈക്കോടതി പറഞ്ഞു.

അന്വേഷണം നടത്തുന്നതിന് തടസമെന്താണെന്ന് കോടതി ചോദിച്ചു. സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയുമാണുണ്ടായത്. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. കമ്പനി എന്നു പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ്.

സിഎംആർഎല്ലിന്‍റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി യുണ്ടെന്ന് കോടതി കണ്ടെത്തി. ഒന്നും ഒളിച്ചു വെക്കരുതെന്ന് കെഎസ്ഐഡിസിയോട് പറഞ്ഞ കോടതി, അന്വേഷണം തുടരാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുകയും ചെയ്തു. കെഎസ്ഐഡിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി.

Comments (0)
Add Comment