സ്വർണ്ണക്കടത്ത് : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jaihind News Bureau
Thursday, July 16, 2020

Kerala-High-Court-34

സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് സർക്കാരിന്‍റെ നടപടികൾ എ.ജി യോട് ചോദിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് അഡ്വ. ജനറൽ കോടതിയിൽ മറുപടി നൽകി. സംസ്ഥാന പോലീസ് ഒരു അന്വേഷണവും നടത്തുന്നില്ലെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണവും, സംസ്ഥാന പോലീസിൻ്റെ അന്വേഷണവും ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഹർജി ഉത്തരവിടുന്നതിനായി മാറ്റി വച്ചു.