തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭിച്ചു. സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ ആവശ്യപ്പെട്ടു. സെർവർ തകാരിനെ തുടർന്ന് ഇ-പോസ് യന്ത്രം പ്രവർത്തനക്ഷമമാകാത്തതാണ് റേഷൻ വിതരണം മുടങ്ങുന്നതിന് കാരണമായത്. റേഷൻ കടകളുടെ സമയക്രമീകരണം വീണ്ടും പുനഃക്രമീകരിച്ചതോടെ സെർവർ തകരാർ തുടർക്കഥയാവുകയാണ്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ തിരുവനന്തപുരം റേഷൻ ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.